ഇന്ത്യയിലെയും ഫിലിപ്പൈൻസിലെയും പോരാളികൾക്ക് പാരീസിന്റെ ഐക്യദാർഢ്യം

ഇന്ത്യയിലെയും ഫിലിപ്പൈൻസിലെയും വിമോചന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഫ്രാൻസിലെ പാരീസിൽ ഐക്യദാർഢ്യ യോഗം സംഘടിപ്പിച്ചു. ഏപ്രിൽ 19 വെള്ളിയാഴ്ച സാമ്രാജ്യത്വ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് ഐക്യദാര്ഢ്യയോഗം സംഘടിപ്പിച്ചത്.

യോഗത്തിൽ ഫിലിപ്പൈൻസിലെ ജനകീയ യുദ്ധത്തെക്കുറിച്ച് റെഡ് പാർക്ക് കോർഡിനേറ്റർ ക്രിസ്റ്റോഫ് കിസ്ലെർ സംസാരിച്ചു. ഗലീഷ്യൻ നരവംശശാസ്ത്രജ്ഞനായ അഡോൾഫോ നയാ ഇന്ത്യയിലെ ജനകീയ യുദ്ധത്തെക്കുറിച്ച് സംസാരിച്ചു.

ഫിലിപ്പീൻസിലെ കമ്യൂണിസ്റ്റ് പാർടിയുടെയും പീപ്പിൾസ് വാർസിന്റെയും ഇപ്പോഴത്തെ സ്ഥിതിവിശേഷം റെഡ് പാർക്ക് കോർഡിനേറ്റർ ക്രിസ്റ്റോഫ് കിസ്ലെർ വിശദീകരിച്ചു . ഈ വര്ഷം 50-ാം വാർഷികം ആഘോഷിക്കുന്ന വീരോചിതമായ പുതിയ പീപ്പിൾസ് ആർമി (എൻപിഎ) യുടെ മുന്നേറ്റങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വർഗസമരത്തിന്റെ ചരിത്രപരമായ നിമിഷങ്ങൾ നടന്ന, പാരിസ് കമ്യൂൺ, മെയ് 68, ബാൻലിയുസ് റിവോൾട്ട്, ഇപ്പോൾ മഞ്ഞ ജാക്കറ്റ് പ്രസ്ഥാനം തുടങ്ങിയ സംഭവവികാസങ്ങളുണ്ടാകുന്ന ഒരു നഗരത്തിൽ ഇത്തരം ഒരു യോഗം നടത്തുന്നതിന്റെ പ്രാധാന്യം സഖാവ് അഡ്വോൾഫോ ചൂണ്ടിക്കാട്ടി.രാഷ്ട്രീയ തടവുകാരനായ ജോർജ്ജ് അബ്ദാലയുടെ സമരത്തെ കുറിച്ചും ഒരു വർഷത്തിനുമുൻപ് മരിച്ചുപോയ സഖാവ് പിയറിൻറെ മരണത്തെക്കുറിച്ചും അദ്ദേഹം ഓർമിപ്പിച്ചു.

പ്രൊഫസർ ജിഎൻ സെയ്ബബയുടെയും ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെയും സ്വാതന്ത്ര്യം അടിയന്തിരമായി അനുവദിക്കണമെന്നും, രാഷ്ട്രീയ തടവുകാർക്കായുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യത്തിൻറെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും വംശഹത്യയുടെ ഓപ്പറേഷൻ “ഗ്രീൻ ഹണ്ട്” അവസാനിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു .

വംശീയത, ജാതി, രാഷ്ട്രീയം,പുരുഷാധിപത്യം തുടങ്ങിയ ചൂഷണങ്ങൾ ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കാൻ മുഴുവൻ ലോകവും ഇന്ത്യയിലെ ജനകീയ യുദ്ധത്തെ പിന്തുണയ്‌ക്കേണ്ടുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു. താൻ ഒരു നഗര നക്സലാണെന്നും എല്ലാവര്ക്കും ലാൽ സലാം പറഞ്ഞു കൊണ്ട് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു .

 

https://www.classstruggle.ml/2019/04/blog-post_97.html