1,500 ആദിവാസി അംഗങ്ങൾ എഒബിലെ മാവോയിസ്റ്റ് മീറ്റിങ്ങിൽ പങ്കെടുത്തു

ഐക്യം നിലനിർത്തുക, അനധികൃത അറസ്റ്റ് തടയാൻ ശ്രമിക്കുക: മാവോയിസ്റ്റുകൾ

ആന്ധ്ര ഒഡിഷ അതിർത്തിയിലെ ബീജിംഗ് വനപ്രദേശത്ത് 8/02/19 വെള്ളിയാഴ്ച സിപിഐ (മാവോയിസ്റ്റ്) പ്രതിഷേധ യോഗം നടത്തി.

വിവിധ ഗ്രാമങ്ങളിൽ നിന്നായി 1500 ഓളം ഗോത്രക്കാർ പങ്കെടുത്തു.

ആന്ധ്ര ഒഡീഷ ബോർഡർ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ സെക്രട്ടറി ഗജർല രവി യോഗത്തിനെ അഭിസംബോധന ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

നിയമവിരുദ്ധ അറസ്റ്റുകൾ

2018 സെപ്തംബർ 23 ന് വിശാഖപട്ടണ ഏജൻസിയിലെ ഡംബറിഗുഡ മണ്ഡലത്തിലെ ലിവിറ്റിപ്പുറ്റ് ഗ്രാമത്തിനു സമീപം അരക്കു എംഎൽഎ കിദരി സർദേവേശ്വര റാവു, മുൻ എം.എൽ.എ. സീരിരി സോമ എന്നിവരുടെ കൊലപാതകത്തെക്കുറിച്ച് മാവോയിസ്റ്റുകൾ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു എങ്കിൽ കൂടിയും സർക്കാർ അന്യായമായി ആദിവാസികളെ അറസ്റ്റു ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു യോഗം.

അനധികൃതമായ അറസ്റ്റും തടങ്കലുകളും പ്രതിരോധിക്കാൻ മാവോയിസ്റ്റുകൾ ആദിവാസികളോട് ആഹ്വാനം ചെയ്തു.

പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയിലെ ഓപ്പറേഷൻ സ്ക്വാഡാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് മാവോയിസ്റ്റുകൾ കൂട്ടിച്ചേർത്തു. കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാവോയിസ്റ്റുകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

https://www.classstruggle.ml/2019/03/1500.html