സഖാവ് ഇറബോട്ട് ദിനത്തോടനുബന്ധിച്ച് ഫ്രഞ്ച് മാവോയിസ്റ്റ് പാർട്ടി മണിപ്പുർ മാവോയിസ്റ്റ് പാർട്ടിക്ക് അയച്ച സന്ദേശം

സഖാവ് ഇറബോട്ട്* ദിനത്തോടനുബന്ധിച്ച് ഫ്രഞ്ച് മാവോയിസ്റ്റ് പാർട്ടി മണിപ്പുർ മാവോയിസ്റ്റ് പാർട്ടിക്ക് അയച്ച ആശംസ സന്ദേശം { സ്വതന്ത്ര പരിഭാഷ – സംഗ്രഹം} (സെപ്തംബർ അവസാനം ഒരു മണിപ്പുർ പത്രത്തിൽ വന്നത്.)

പ്രിയപ്പെട്ട മണിപ്പുർ സഖക്കളെ , ലോകമെമ്പാടുമുള്ള പ്രിയ സഖാക്കളെ .

ഈ സന്ദേശം മാവോയിസ്റ്റ് കമ്യുണിസ്റ് പാർട്ടി ഫ്രാൻസിൽ നിന്നും അയക്കുന്നതാണ്.

ആദ്യം തന്നെ ഇന്ന് സന്നിഹിതരായിരിക്കുന്ന മുഴുവൻ സഖാക്കൾക്കും തൊഴിലാളി വർഗ്ഗ സാർവ്വ ദേശീയതയെ കുറിക്കുന്ന ചുവന്ന വിപ്ലവകരമായ അഭിവാദ്യങ്ങൾ . ഈ സന്ദർബാത്തിൽ ഐക്യം നിറഞ്ഞ ഒരു അന്തർദേശീയ ഓർഗനൈസേഷന്റെ പുനർനിർമ്മാണത്തിലേക്ക് അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൂടുതൽ അടുപ്പിക്കാൻ ഈ വേദി ഉപകരിക്കട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.

ഇവിടെ ഫ്രഞ്ച് ഭരണകൂടത്തിൽ വർഗസമരത്തിന്റെ സാഹചര്യം പഴയ സാമ്രാജ്യത്വ രാജ്യങ്ങളിൽ ഒന്നിനെയാണ് സൂചിപ്പിക്കുന്നത്. ഫ്രഞ്ചു സാമ്രാജ്യത്വ ഭരണകൂടം ജനങ്ങളെയാകെ അതിന്റെ നേരിട്ടുള്ള കോളനികളിലും ലോകത്തെമ്പാടുമുള്ള അർധ കോളനികളിലും അടിച്ചമർത്തുന്നു. 2017 ലെ അതിന്റെ പുതിയ നേതാവ് മാക്രോൺ, മുൻഗാമികളെ പിൻപറ്റി, ആഫ്രിക്കയിൽ ഫ്രാൻസിന്റെ ആധിപത്യത്തെ ശക്തിപ്പെടുത്തുന്നതു ഇതിനു ഉദാഹരണമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫ്രഞ്ച് സാമ്രാജ്യത്വം സ്വാധീനം നേടിയ ഇടങ്ങളിൽ ലിബിയ, സിറിയ, മാലി എന്നിവ ഉൾപ്പെടും. ഇന്ത്യയുമായുള്ള ഫ്രഞ്ച് സാമ്രാജ്യത്വ ഭരണകൂടത്തിന്റെ ബന്ധം ഫ്രഞ്ച് സൈനിക വീമാനങ്ങൾ (റാഫേൽ ) വിൽക്കാനുള്ള കരാറിൽ അടക്കം കാണാവുന്നതാണ്. സാമ്രാജ്യത്വ രാജ്യത്തിലെ കമ്യുണിസ്റ്റുകൾ എന്ന നിലയിൽ ലോകത്തിലെ ജനങ്ങളോട് അത് ചെയ്യുന്ന ക്രൂരത വ്യക്തമായും ഉയർന്ന ശബ്ദത്തിലും തുറന്നു പറയേണ്ടുന്നത് ഞങ്ങളുടെ കടമയാണ്.

ഫ്രഞ്ച് ഭരണകൂടത്തിനുള്ളിൽ, വർഗ വൈരുദ്ധ്യം ആഴമേറുകയാണ്. മാക്രോണിന്റെ ഗവൺമെൻറ്, ഒരു വർഷത്തെ രാഷ്ട്രീയ അധികാരത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ സാമൂഹ്യ ജനാധിപത്യത്തിനും ട്രേഡ് യൂണിയൻ സമരങ്ങൾക്കുമുള്ള അവസാനത്തെ അവശിഷ്ടങ്ങൾ ഇല്ലാതാക്കി പരിഷ്ക്കരണങ്ങളിലൂടെയും നിയമങ്ങളിലൂടെയും ജനങ്ങൾക്ക് മേൽ ആക്രമണങ്ങൾ വർധിപ്പിക്കുകയാണ്. കൂടുതൽ കൂടുതൽ ജനങ്ങൾ തൊഴിലാളിവർഗ്ഗത്തിൽ എറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ അക്രമങ്ങൾക്കുള്ള ഉത്തരം ജനകീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളും ആണെങ്കിലും, അവരെ നയിക്കുന്ന പഴയ സംഘടനകൾ വളരെ മുമ്പ് തന്നെ റിവിഷനിസ്റ്റ് ശക്തികേന്ദ്രങ്ങൾ ആയിത്തീർന്നു. ഈ വിഷയങ്ങളിൽ അവർക്കു സമരങ്ങൾ സംഘടിപ്പിക്കാൻ കഴിയില്ല.

കമ്യൂണിസ്റ്റുകാർ എന്ന നിലയിൽ, നമ്മുടെ പ്രവർത്തനം നമ്മുടെ സംസ്ഥാനത്തെ ഏറ്റവും ആഴമേറിയതും വിപുലവുമായ ജനങ്ങളുമായി ലയിക്കുക എന്നതും ഞങ്ങളുടെ സവിശേഷ സാഹചര്യങ്ങൾക്ക് ജനപ്രീതി നേടിയ നീണ്ടു നിൽക്കുന്ന ജനകീയ യുദ്ധ തന്ത്രത്തെ യുക്തിസഹമായി പ്രയോഗിക്കുന്നതിലൂടെ ജനങ്ങളുടെ സംഘടിത ശക്തിയും ഐക്യവുമുള്ള മുന്നണി രൂപപ്പെടുത്തുക എന്നതുമാണ്. ഫ്രഞ്ചുകാരിൽ നിന്നും തൊഴിലെടുക്കുന്ന തൊഴിലാളികളിൽ തൊഴിലാളിവർഗ യുവജനങ്ങൾ, തൊഴിലാളി , സ്ത്രീ സംഘടനകൾ, തൊഴിലാളി വർഗ്ഗ വിപ്ലവ സംഘടനകൾ എന്നിവ കെട്ടിപ്പടുക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണ്.

കഴിഞ്ഞ 50 വർഷക്കാലത്ത് സ്റ്റേറ്റ് ഉപകരണത്തിന്റെ നിരന്തരമായ പുനർഘടനയിലൂടെ, ഫ്രഞ്ച് കുത്തക ബൂർഷ്വാസിയും അതിന്റെ രാഷ്ട്രീയക്കാരും വീണ്ടും ഫാസിസത്തിന്റെ ഉയർച്ചയെ ക്രമേണ സാധ്യമാക്കിയിരിക്കുകയാണ് . രാജ്യത്ത് ഫാസിസ്റ്റു ഗ്രൂപ്പുകൾ വളരുകയും ചെയ്യുന്നു. കൂടാതെ, ഫ്രെഞ്ച് സംസ്ഥാനങ്ങളിലെ നിരീക്ഷണ നിയമങ്ങളും പോലീസ് ആട്രിബ്യൂഷനുകളും ശക്തിപ്പെടുത്തിയിരിക്കുന്നു. ഫാസിസ്റ്റു ആക്രമണങ്ങൾക്കെതിരെ ജനങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ജനകീയ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. കമ്യുണിസ്റ്റുകാർ എന്നനിലയിൽ ഞങ്ങൾ ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളിൽ മുന്നിൽ നിൽക്കുകയും അവരെ തുറന്നു കാട്ടുകയും ചെയ്യുന്നു .

കമ്യൂണിസ്റ്റുകാർ എന്ന നിലയിൽ, നമ്മുടെ പ്രവർത്തനം ലോക വിപ്ളവത്തിലേക്ക് നയിക്കേണ്ടതുണ്ട്. മണിപ്പൂരിലെ പോരാട്ടത്തിൽ നിന്നും ലോകമെമ്പാടുമുള്ള സഖാക്കളുടെ സമരങ്ങളിൽ നിന്നും പഠിക്കാൻ ഉള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു.

ചുവപ്പൻ അഭിവാദ്യങ്ങൾ

ഫ്രഞ്ച് മാവോയിസ്റ്റ് കമ്യുണിസ്റ്റ് പാർട്ടി .

* ഇറബോട്ട് Hijam Irabot – മണിപ്പുർ കമ്യുണിസ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് .