അഴിമതിക്കാരനെതിരെ പ്രതിഷേധിച്ച നേപ്പാൾ യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രവർത്തകൻ അറസ്റ്റിൽ

മാവോയിസ്റ്റ് നേതാവ് കിരൺ നേതൃത്വം നൽകുന്ന കമ്യുണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (റവല്യൂഷണറി മാവോയിസ്റ് ) പാർട്ടിയുടെ യുവജന സംഘടനയായ റെവല്യൂഷണറി യൂത്ത് ലീഗ് കാഠ്മണ്ഡുവിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥനെതിരെ കാരിയോയിൽ ഒഴിച്ച് പ്രതിഷേധിച്ചു്. സംഭവത്തിൽ പോലീസ് ഒരു യുവാവിനെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ സുരേഷ് തമാങ്‌ യുവജന സംഘടനയുടെ സെക്രട്ടേറിയേറ്റ് അംഗമാണ്.

നേപ്പാൾ എയർലൈൻസ് കോർപ്പറേഷന്റെ ജനറൽ മാനേജർ സുഗത് രത്ന കാങ്സക്കറുടെ മുഖത്ത് കരി ഒഴിച്ചാണ് ഇവർ പ്രതിഷേധിച്ചത്. വൈഡ് ബോഡി പ്ലേ അഴിമതി കേസിൽ 40 ദശലക്ഷം ഡോളർ അദ്ദേഹം അഴിമതി നടത്തിയതായി ആരോപണം നിലനിൽക്കവെയാണ് പ്രതിഷേധം. 2019 ജനുവരി നാലിന് 4 മണിക്ക് സുഗത് രത്നയുടെ ഓഫീസിൽ കയറിയാണ് യുവാക്കൾ പ്രതിഷേധിച്ചത് .

ഇത്തരത്തിൽ അഴിമതിക്കാരായവർക്കെതിരെ തുടർന്നും ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് യൂത്തു് ലീഗ് അറിയിച്ചിട്ടുള്ളത്. ആക്ഷനിൽ പങ്കെടുത്ത മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണെന്ന് നേപ്പാൾ പോലീസ് പറഞ്ഞു.

https://www.classstruggle.ml/2019/01/blog-post_15.html